ഒരു ലോക് ഡൗൺ നന്മ
ഒരു ലോക് ഡൗൺ നന്മ
*************"***********
ഇൗ ലോക്ക് ഡൌൺ കാലത്ത് അർഹത പെട്ടവർക്ക് എന്തെങ്കിലമൊക്കെ കൊടുക്കണം എന്ന് കരുതിയിരുന്നു. അപ്പോഴാണ് വഴിവാണിഭക്കാരയ ഒരു 13 കുടുംബങളുടെ കാര്യം ഓർമ്മ വരുന്നത്. അവർക്ക് ക്രിസ്തുമസിനും ഈസ്ററിനുമോക്കെ ഭക്ഷണം കൊടുത്തിരുന്നു. .വാട്ടർ ഡ്രം വിറ്റും കല്ല് കൊത്തുന്ന പണിയും ചെയ്യുന്ന അവർ വഴിവക്കിൽ കൂടാരം അടിച്ചാണ് കഴിയുന്നത്.
ലോക്ക് ഡൗൺ തുടങ്ങിയതോടെ അവരുടെ അന്നം മുട്ടി.അഡ്രസ്സും റേഷൻ കാർഡും ഒന്നുമില്ലതവർക് എവിടെ നിന്ന് സഹായം കിട്ടാൻ. ശരിക്കും പറഞാൽ മുഴുപട്ടിണി. പണിക്കു പോകാൻ പറ്റാത്തത് കൊണ്ട് അങ്ങനെയുള്ള വരുമാനവും ഇല്ല.എല്ലാ വീടുകളിലും രണ്ടോ മൂന്നോ ചെറിയ കുട്ടികൾ ഉണ്ട്. " ഭക്ഷണം വേണോ തരട്ടെ" എന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണുകളുടെ തിളക്കം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു. കൂടെ ഉണ്ടായിരുന്ന ഒരു ആറ് വയസ്സുകാരി സുന്ദരിക്കുട്ടി, 'നമുക്ക് ഇനി വയറു നിറച്ച് ചോറുണ്ണാൻ പറ്റും അല്ലേ' എന്ന് അമ്മയോട് ചോദിച്ചപ്പോൾ എല്ലാവരും ചിരിച്ചു കൂട്ടത്തിൽ ഞങ്ങളും പക്ഷേ അത് ഹൃദയത്തില് ഒരു വിങ്ങൽ ഉണ്ടാക്കിയിരുന്നു കേട്ടോ.
എനിക് തോന്നുന്നു ഈ ലോകത്തിൽ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം, പട്ടിണി അനുഭവിക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നത് ആവും. അവരുടെ കണ്ണുകളിൽ ഒരു പുഞ്ചിരി വിടരും. അതാവും ഏറ്റവും മനോഹരമായ കാഴ്ച.
തലേ ദിവസത്തെ കാറ്റിൽ കുറച്ചു കൂടരങ്ങളോക്കെ കാറ്റ് എടുത്തിരുന്നു. അവർ അത് വീണ്ടും കെട്ടി കൊണ്ടിരികുവാണ്. ഇവിടെ ഇപ്പൊൾ നല്ല ചൂടാണ്ഏകദേശം 43 ഒക്കെയാണ് ഇപ്പൊൾ.മേയ് അവസാനത്തോടെ അത് 49 വരെ എത്തും.. റൂമിൽ പോലും കിടക്കാൻ പറ്റില്ല.
ഞാൻ ചോദിച്ചു, " നിങൾ എങ്ങിനെയാ ഇവിടേ കഴിച്ച് കൂട്ടുന്നത്" എന്ന്.
"ചൂട് കൂടിയാൽ മരത്തിന്റെ തണലിൽ പോയിരിക്കും പക്ഷേ ഇപ്പൊൾ, അതും വഴി വീതികൂട്ടനായി മുറിച്ചു മാറ്റി. മഴ വന്നാൽ ആകെ നനയും. ഇവിടെ അധിക നേരം മഴ നീണ്ടു നിൽകതൊണ്ട് പ്രശ്നമില്ല. തണുപ്പ് വരുമ്പോൾ(ഇവിടെ 10/12 വരെ വരാറുണ്ട് ) ഞങൾ വിറക് കത്തിച്ചു തീ കായും എല്ലാരും ഒട്ടിച്ചേർന്ന് കിടക്കും."
മഴയോ കാറ്റോ തണുപ്പോ ചൂടോ എന്ത് വന്നാലും കഷ്ടപെടുന്നവർ ഇവരാണല്ലേ.... അധ്വാനിച്ച് ജീവികുന്ന ഇവർക്കു ആനുകൂല്യങ്ങളും ഇല്ല.എന്നിട്ടും നമ്മൾ ഒരു പത്തു രൂപക്ക് പോലും ഇവരോട് വിലപേശും. എന്നിട്ട് കടകളിൽ കൂടുതൽ കൊടുക്കുകയും ചെയ്യും.എന്താല്ലേ.... എന്തായാലും ഈ ലോക് ഡൗൺ കാലം കുറച്ച് പേരുടെ എങ്കിലും കണ്ണ് തുറപ്പിച്ചിട്ടുണ്ട്.. ഞാനുൾപ്പെടെ...
Comments
Post a Comment