അനുകമ്പയെന്നാൽ...
അനുകമ്പ എന്ന വാക്കിന് ജീവന്റെ വില ഉണ്ടെന്ന് അന്ന് ഞാൻ അറിഞ്ഞു............ ഞാൻ അന്ന് എട്ടാം ക്ലാസിൽ ആണ് പഠിക്കുന്നത് എന്ന് തോന്നുന്നു... നമ്മുടെ സ്കൂൾ അങ്ങ്ടൗണിൽ ആണ്. വീട്ടിൽ നിന്നും ഏകദേശം 6/7 കിലോമീറ്റർ ഉണ്ടാവും . ബസിലും നടന്നും ഒക്കെ ആണ് പോകുന്നത്. അന്നൊരു ദിവസം ഒരു ശനിയാഴ്ച കണക്ക് സാർ സ്പെഷ്യൽ ക്ലാസ്സ് വച്ചു. വല്യകാര്യതോടെ ഒരുങ്ങി കെട്ടി സ്കൂളിൽ ചെന്നപ്പോഴാണ് പണി കിട്ടിയത്. ആട് കിടന്നിടത് പൂട പോലുമില്ല. .... സെക്യൂരിറ്റി ചേട്ടനെ കണ്ട് കാര്യം തിരക്കിയപ്പോൾ ആണ് കാര്യം അറിഞ്ഞത്. ക്ലാസ്സ് രാവിലെ ആരുന്നത്രെ.ഞാൻ ചെന്നതാകട്ടെ രണ്ടുമണിക്ക്.അങ്ങനെ പാട്ടും പാടി തിരിച്ച് പോരുമ്പോൾ ഒരാഗ്രഹം മെയിൻ സെന്‍ററേിലേക് ഒന്ന് പോയാലോ... കടയിൽ നിന്ന് രണ്ട് സിപ്-അപ്പ് ഒക്കെ വാങ്ങിച്ചു അങൂ നടന്നു. ഏകദേശം ഒന്നര കിലോമീറ്റർ ഉണ്ടാകും സെൻററിലെതാൻ. വഴിയിലെ വണ്ടികളും പിന്നെ സിനിമാ പോസ്റ്ററുകളും ഒക്കെ നോക്കി അങ്ങനെ സെന്‍ററിലെത്തി...... പൊതുവേ ബഹളങ്ങൾ ഒന്നും ഇഷ്ടമില്ലാതിുന്നിട്ടും, അന്ന് എന്തോ,എല്ലാം ആസ്വദിച്ചു. ജങ്ഷനിൽ അത്യാവശ്യം ഒരു റൗണ്ടടിച്ച് പതുക്കെ തിരിച്ച് ബസ്സ്റ്റാൻഡിനെ ലക്ഷ്യം വച്ച് ഫുട്പാത്...