Posts

അനുകമ്പയെന്നാൽ...

 അനുകമ്പ എന്ന വാക്കിന് ജീവന്റെ വില ഉണ്ടെന്ന് അന്ന് ഞാൻ അറിഞ്ഞു............ ഞാൻ അന്ന് എട്ടാം ക്ലാസിൽ ആണ് പഠിക്കുന്നത് എന്ന് തോന്നുന്നു... നമ്മുടെ സ്കൂൾ അങ്ങ്ടൗണിൽ ആണ്. വീട്ടിൽ നിന്നും ഏകദേശം 6/7 കിലോമീറ്റർ  ഉണ്ടാവും . ബസിലും നടന്നും ഒക്കെ ആണ് പോകുന്നത്. അന്നൊരു ദിവസം ഒരു ശനിയാഴ്ച കണക്ക് സാർ സ്പെഷ്യൽ ക്ലാസ്സ് വച്ചു. വല്യകാര്യതോടെ ഒരുങ്ങി കെട്ടി സ്കൂളിൽ ചെന്നപ്പോഴാണ് പണി കിട്ടിയത്. ആട് കിടന്നിടത് പൂട പോലുമില്ല. .... സെക്യൂരിറ്റി ചേട്ടനെ കണ്ട് കാര്യം തിരക്കിയപ്പോൾ ആണ് കാര്യം അറിഞ്ഞത്. ക്ലാസ്സ് രാവിലെ ആരുന്നത്രെ.ഞാൻ ചെന്നതാകട്ടെ രണ്ടുമണിക്ക്.അങ്ങനെ പാട്ടും പാടി തിരിച്ച് പോരുമ്പോൾ ഒരാഗ്രഹം മെയിൻ സെന്‍ററേിലേക് ഒന്ന് പോയാലോ... കടയിൽ നിന്ന് രണ്ട് സിപ്-അപ്പ് ഒക്കെ വാങ്ങിച്ചു അങൂ നടന്നു. ഏകദേശം ഒന്നര കിലോമീറ്റർ ഉണ്ടാകും സെൻററിലെതാൻ. വഴിയിലെ വണ്ടികളും പിന്നെ സിനിമാ പോസ്റ്ററുകളും ഒക്കെ നോക്കി അങ്ങനെ സെന്‍ററിലെത്തി......  പൊതുവേ ബഹളങ്ങൾ ഒന്നും ഇഷ്ടമില്ലാതിുന്നിട്ടും, അന്ന് എന്തോ,എല്ലാം ആസ്വദിച്ചു. ജങ്ഷനിൽ അത്യാവശ്യം ഒരു റൗണ്ടടിച്ച് പതുക്കെ തിരിച്ച് ബസ്സ്റ്റാൻഡിനെ ലക്ഷ്യം വച്ച് ഫുട്പാത്...

ഒരു ലോക് ഡൗൺ നന്മ

 ഒരു ലോക് ഡൗൺ നന്മ *************"*********** ഇൗ ലോക്ക് ഡൌൺ കാലത്ത് അർഹത പെട്ടവർക്ക് എന്തെങ്കിലമൊക്കെ കൊടുക്കണം എന്ന് കരുതിയിരുന്നു. അപ്പോഴാണ് വഴിവാണിഭക്കാരയ ഒരു 13 കുടുംബങളുടെ കാര്യം  ഓർമ്മ വരുന്നത്. അവർക്ക്  ക്രിസ്തുമസിനും ഈസ്ററിനുമോക്കെ ഭക്ഷണം കൊടുത്തിരുന്നു. .വാട്ടർ ഡ്രം വിറ്റും കല്ല് കൊത്തുന്ന പണിയും ചെയ്യുന്ന അവർ  വഴിവക്കിൽ കൂടാരം അടിച്ചാണ് കഴിയുന്നത്‌. ലോക്ക് ഡൗൺ തുടങ്ങിയതോടെ അവരുടെ അന്നം മുട്ടി.അഡ്രസ്സും റേഷൻ കാർഡും ഒന്നുമില്ലതവർക് എവിടെ നിന്ന് സഹായം കിട്ടാൻ. ശരിക്കും പറഞാൽ മുഴുപട്ടിണി. പണിക്കു പോകാൻ പറ്റാത്തത് കൊണ്ട് അങ്ങനെയുള്ള വരുമാനവും ഇല്ല.എല്ലാ വീടുകളിലും രണ്ടോ മൂന്നോ ചെറിയ കുട്ടികൾ ഉണ്ട്. " ഭക്ഷണം വേണോ  തരട്ടെ" എന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണുകളുടെ തിളക്കം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു. കൂടെ ഉണ്ടായിരുന്ന ഒരു ആറ് വയസ്സുകാരി സുന്ദരിക്കുട്ടി, 'നമുക്ക് ഇനി വയറു നിറച്ച് ചോറുണ്ണാൻ പറ്റും അല്ലേ' എന്ന് അമ്മയോട് ചോദിച്ചപ്പോൾ എല്ലാവരും ചിരിച്ചു കൂട്ടത്തിൽ ഞങ്ങളും പക്ഷേ അത് ഹൃദയത്തില് ഒരു വിങ്ങൽ ഉണ്ടാക്കിയിരുന്നു കേട്ടോ. എനിക് തോന്നുന്നു ഈ ലോകത്തിൽ നമുക്ക് കിട...

നിരീശ്വരൻ- വി ജെ. ജെയിംസ്

  നിരീശ്വരൻ- വി ജെ. ജെയിംസ് ***************************** മലയാള സാഹിത്യത്തിൽ ഭാവനയോടൊപ്പം യുക്തിയും ബുദ്ധിയും ഒരുപോലെ തന്മയത്വത്തോടെ ഉപയോഗിക്കുന്ന ഒരു വേറിട്ട ശൈലിയുടെ ഉടമയാണ് വി. ജെ. ജെയിംസ് എന്ന എഴുത്തുകാരൻ. ഇദ്ദേഹത്തെ വായിക്കുമ്പോൾ  എവിടെയൊക്കെയോ ഒരു അപ്ഡേറ്റഡ് മലയാറ്റൂരിനെ കാണാൻ സാധിക്കുന്നുണ്ട്. ഗ്രാമങ്ങളിലെ ആത്മാവിനോട് ചേർന്ന് ജീവിതനുഭവങ്ങളിലൂടെ കഥ പറഞ്ഞു പോകുന്നുണ്ടെങ്കിലും തന്റെ അറിവും തൊഴിലിനോടുള്ള ആഭിമുഖ്യവും ഉള്ളിന്റെ ഉള്ളിൽ അടിയുറച്ച കറകളഞ്ഞ ദൈവവിശ്വാസവും എല്ലാം എഴുത്തുകളിൽ വ്യക്തമാകുന്നുണ്ട്. കാര്യകാരണങ്ങളറിയാതെ എന്തിനെയും ഏതിനേയും അന്ധമായി വിശ്വസിക്കുന്ന വർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ ആണ് ഈ നിരീശ്വരൻ എന്ന നോവൽ. ഈശ്വര സങ്കൽപം രൂപപ്പെടുന്നതിനെക്കുറിച്ചും അത് മനുഷ്യനെ എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്നുമുള്ള ഒരു അവലോകനമാണിത്.  നിരീശ്വര സങ്കൽപ്പം തന്നെ ഒരു തരത്തിലുള്ള ഈശ്വര സങ്കൽപമായി മാറുന്ന കാഴ്‌ച. അന്ധവിശ്വാസങ്ങളിൽ നിന്നും   അനാചാരങ്ങളിൽ നിന്നും വിടുതൽ നേടാനായി ആന്റണിയും ഭാസ്കരനും സഹീറും നടത്തുന്ന ശ്രമം നിരീശ്വരനെ ഈശ്വരനായി വളർത്തുന്ന സാമൂഹികതത്വം പറഞ്...