അനുകമ്പയെന്നാൽ...
അനുകമ്പ എന്ന വാക്കിന് ജീവന്റെ വില ഉണ്ടെന്ന് അന്ന് ഞാൻ അറിഞ്ഞു............
ഞാൻ അന്ന് എട്ടാം ക്ലാസിൽ ആണ് പഠിക്കുന്നത് എന്ന് തോന്നുന്നു... നമ്മുടെ സ്കൂൾ അങ്ങ്ടൗണിൽ ആണ്. വീട്ടിൽ നിന്നും ഏകദേശം 6/7 കിലോമീറ്റർ ഉണ്ടാവും . ബസിലും നടന്നും ഒക്കെ ആണ് പോകുന്നത്. അന്നൊരു ദിവസം ഒരു ശനിയാഴ്ച കണക്ക് സാർ സ്പെഷ്യൽ ക്ലാസ്സ് വച്ചു. വല്യകാര്യതോടെ ഒരുങ്ങി കെട്ടി സ്കൂളിൽ ചെന്നപ്പോഴാണ് പണി കിട്ടിയത്. ആട് കിടന്നിടത് പൂട പോലുമില്ല. ....
സെക്യൂരിറ്റി ചേട്ടനെ കണ്ട് കാര്യം തിരക്കിയപ്പോൾ ആണ് കാര്യം അറിഞ്ഞത്. ക്ലാസ്സ് രാവിലെ ആരുന്നത്രെ.ഞാൻ ചെന്നതാകട്ടെ രണ്ടുമണിക്ക്.അങ്ങനെ പാട്ടും പാടി തിരിച്ച് പോരുമ്പോൾ ഒരാഗ്രഹം മെയിൻ സെന്‍ററേിലേക് ഒന്ന് പോയാലോ... കടയിൽ നിന്ന് രണ്ട് സിപ്-അപ്പ് ഒക്കെ വാങ്ങിച്ചു അങൂ നടന്നു. ഏകദേശം ഒന്നര കിലോമീറ്റർ ഉണ്ടാകും സെൻററിലെതാൻ. വഴിയിലെ വണ്ടികളും പിന്നെ സിനിമാ പോസ്റ്ററുകളും ഒക്കെ നോക്കി അങ്ങനെ സെന്‍ററിലെത്തി......
പൊതുവേ ബഹളങ്ങൾ ഒന്നും ഇഷ്ടമില്ലാതിുന്നിട്ടും, അന്ന് എന്തോ,എല്ലാം ആസ്വദിച്ചു. ജങ്ഷനിൽ അത്യാവശ്യം ഒരു റൗണ്ടടിച്ച് പതുക്കെ തിരിച്ച് ബസ്സ്റ്റാൻഡിനെ ലക്ഷ്യം വച്ച് ഫുട്പാത്തിൽ കൂടി നടക്കാൻ തുടങ്ങി......
അപ്പോഴാണ് കാലിനടുത്തായി ഒരു കൈ നീണ്ടു വരുന്നത് കണ്ടത്.... പെട്ടെന്ന് പേടിച്ചു പോയി ഞാൻ..... ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോൾ ആകെ ചുക്കി ചുളിഞ്ഞ ഒരു രൂപം...... നിറം എന്താണെന്ന് പോലും തിരിച്ചറിയാത്ത അത്ര അഴുകുപുരണ്ട വസ്ത്രം... നിലത്ത് കൂനിക്കൂടി ഇരികുവരുന്ന് അവർ.....
നല്ല വെയിലാണ്.... എന്നിട്ടും ഒരു മറപോലും ഇല്ലാതെ എങ്ങിനെ ഇരിക്കാൻ പറ്റുന്നുവോ ആവോ......
ഞാൻ എന്റെ പോക്കറ്റിൽ ഒന്നു കൈവച്ചു...... നോക്കാതെ തന്നെ അറിയാമരുന്നു..... വണ്ടികൂലിയും.... കൂടെ ഒരു പത്തു രൂപ കൂടെയുണ്ടെന്ന്..... അന്നത്തെ കാലത്ത് സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ കയ്യിൽ ഇതിൽ കൂടുതൽ എന്തുണ്ടാവാനാ........
പോക്കറ്റിൽ തൊട്ടെങ്കിലും ഞാൻ നിൽക്കാതെ മുന്നോട്ട് നടന്നു.... വീട്ടിൽ ചോദിച്ചാൽ എന്ത് പറയും എന്ന് പേടിച്ചിട്ടോ.... അതോ ആ പൈസക് വെള്ളം വാങ്ങികുടികാമെന്ന് കരുതിയിട്ടോ ?.....
ഇന്നും കാരണം എന്താണെന്നറിയില്ല ...... ഞാൻ അ സ്ത്രീയെ സഹായിച്ചില്ല........
പക്ഷേ ആ മുഖവും..... രൂപവും മനസ്സിൽ നിന്ന് പോയില്ല..... വീട്ടിൽ ചെന്നിട്ടും.... മനസ്സിൽ ഒരു വിങ്ങൽ ആയി നിൽപ്പുണ്ടായിരുന്നു.......
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അവിടെ പോകേണ്ട ആവശ്യം ഉണ്ടായി...... പക്ഷേ.... അന്ന് എന്റെ..... അച്ഛനും കൂടെ ഉണ്ടായിരുന്നു....
ആ സ്ഥലം എത്തുന്നതിനു മുൻപേ.....
." ഡാഡി.... എനിക് ദാഹിക്കുന്നു... വെള്ളം വേണം". എന്ന് പറഞ്ഞു ....
അടുത്ത് കണ്ട ഒരു ബേക്കറിയിൽ ഞങ്ങൾ കേറി. സാധാരണ സോഡ സർബത്ത് ആണ് കുടികാറ്.... അന്ന് ഞാൻ ഫ്രൂട്ടീ വേണമെന്ന് വാശിപിടിച്ചു..... അങ്ങനെ ഫ്രൂട്ടീ കിട്ടി ഒന്നല്ല രണ്ടു..... ബണും കിട്ടി രണ്ടെണ്ണം....സന്തോഷത്തോടെ ഞാൻ നടന്നു.....
ആ അമ്മൂമ്മകു കൊടുകാമല്ലോ എന്ന സന്തോ ഷം ഉള്ളിൽ ഉണ്ടാരുന്നു..
പക്ഷേ അ സ്ഥലത്ത് എത്തിയിട്ടും ആളെ കണ്ടില്ല....... എനിക് സങ്കടമായി ഞാൻ ചുറ്റും നോക്കി... വേറെ എങ്ങും പോയി കാണില്ല. കാരണം അതിനുള്ള ആരോഗ്യം ഇല്ല അത് തന്നെ. അപ്പൊൾ പിന്നെ എവിടെ പോയിട്ടുണ്ടാകും.....? ഇനി എങ്ങാനും പോലീസ് പിടിചോണ്ട് പോയിട്ടുണ്ടാവുമൊ?????
എനിക് വീണ്ടും സങ്കടമായി.....
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അതിലൂടെ പോയി........ പക്ഷേ..... ഇല്ല ഇന്നുമില്ല...,.....
രണ്ട് ആഴ്ച കഴിഞ്ഞു വീണ്ടും ഞാൻ അവിടെ പോയി... ഇത്തവണ...... അടുത്തുള്ള ഒരു കടയിൽ. ചോദിച്ചു...
" ചേട്ടാ..... ഇവിടെ ഒരു അമ്മൂമ്മ കിടപുണ്ടരുന്നല്ലോ....കണ്ടിറന്നോ ആളെ".....
ചേട്ടൻ പറഞ്ഞു. " ങാ മോനെ, ഇവിടുത്തെ സ്ഥിരം ആളായിരുന്നു... ഞാൻ എന്തേലും വെള്ളമോ... ബിസ്കട്ടോ ഒക്കെ ഇടക് കൊടുക്കുമാരുന്നൂ.,.... ആ വളവിൽ കിടകുന്നോണ്ട്, ആരും ഒട്ടും കാണില്ല അതോണ്ട് ഒന്നും കിട്ടാറില്ല.......
പാവം ഞാൻ പലതവണ പറഞ്ഞതാ.... അങ്ങോട്ടോ ഇങ്ങോട്ടോ മാറികിടക്കൻ ....... അതൊട്ടും കേട്ടുമില്ല.....
ഞാൻ രണ്ടു ദിവസം കട തുറന്നില്ല... പിറ്റേന്ന് വന്നു അല്പം വെള്ളം കൊടുക്കാൻ നോക്കുമ്പോൾ അനക്കം ഇല്ല.....ഉറങ്ങുവയിരികും എന്ന് വിചാരിച്ചു.... ഞാനും വിളിച്ചില്ല..... പക്ഷേ... വൈകുന്നേരം ആയിട്ടും അനങ്ങാതെ കിടക്കുന്ന കണ്ടപ്പോൾ ഒരു സംശയം തോന്നി.....നോക്കിയപ്പോൾ ... ആള് പോയിരുന്നു.........."
ആ ചേട്ടന് എന്തോ ഒരു വിങ്ങൽ ഉള്ളത് പോലെ തോന്നിയിരുന്നു..... ഒരു പക്ഷേ ഇത്രയും കാലം കൊടുത്ത വെള്ളത്തിന്റെ ബന്ധം ആവാം......
ചേട്ടൻ പറഞ്ഞു "പിന്നെ പോലീസിനെ അറിയിച്ചു അവർ വന്നു കൊണ്ടുപോയി..."....
എത്ര വർഷമായി ഇങ്ങനെ കിടന്നതാ.... ങഹ അതിന്റെ ദുരിതം തീർന്നു അത്ര തന്നെ"....
ഞാന് അ ചേട്ടന് നന്ദി പറഞ്ഞു തിരിച്ച് നടന്നു... "പാവം അമ്മൂമ്മ.... ഞാൻ ആത്മഗതം ചെയ്തു.... എന്റെ ആരുമല്ല എങ്കിലും ഉള്ളിൽ എന്തോ ഒരു വിങ്ങൽ തോന്നി...
" എവിടെ നോക്കിയാടാ നടകുന്നെ". ചിന്തിച്ചു നടക്കുന്ന വഴിക് ആരുടെയോ ദേഹത്ത് ചെന്ന് കേറി കൊടുത്ത് ഞാൻ.....
പെട്ടെന്ന് ബോധം വന്നു... സോറി ഒക്കെ പറഞ്ഞു മുന്നോട്ട് നടന്നു.. പെട്ടന്നാണ് ഞാൻ അത് ശ്രദ്ധിചത്.... മഹാരാജാസ് ടൂഷൻ സെൻട്രറിന്റെ ഒരു നോട്ടീസ്...(അതിൽ പെൺകുട്ടികളുടെ ഫോട്ടോ ഉള്ളൊണ്ടാണോ എന്നറിയില്ല) ഇത് നേരത്തെയും ഞാൻ കണ്ടിട്ടുണ്ടലോ എന്നു തോന്നി....
പെട്ടെന്ന്.... എനിക് ഓർമ്മ വന്നു.... അന്ന് ഞാൻ അ അമ്മൂമ്മയെ കണ്ട് ഞെട്ടി സൈഡിലേക്ക് മാറിയപ്പോൾ അ കടയുടെ പുറത്ത് ഇൗ നോട്ടീസ് ഉണ്ടാരുന്നു.... അത് ഇന്നോട്ടു കണ്ടുമില്ല....
ഞാൻ ആ അമ്മൂമ്മയെ കണ്ട ദിവസം. ആവും അ ചേട്ടൻ വരാതിരുന്ന, കട തുറക്കാതിരുന്ന ദിവസം.....
അന്ന് അ അമ്മൂമ്മയെ ഞാൻ സഹായിച്ചിരുന്നു വെങ്കിൽ...... ഒരു പക്ഷേ.... അ അമ്മൂമ്മ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു..........
ആ ചിന്ത എനിക് സഹിക്കാവുന്നതിലും അപ്പുറമയിരുന്നു ...... അന്ന് ഞാൻ വീട്ടിൽ എത്തിയിട്ട് ഒത്തിരി വിഷമിച്ചു...... എന്റെ ഉപേക്ഷ മൂലം ആണ് അ അമ്മൂമ്മ മരിച്ചതെന്നുപോലും ഞാൻ ചിന്തിച്ചു കൂട്ടി....... അനുകമ്പ എന്ന വാക്കിന് ജീവന്റെ വില ഉണ്ടെന്ന് അന്ന് ഞാൻ അറിഞ്ഞു......
എന്ത് മണ്ടത്തരം ആണെന്നോക്കെ..... ഇന്ന് നിങ്ങള്ക് തോന്നാം പക്ഷേ അന്നത്തെ എന്റെ അ പ്രായത്തിൽ എനിക് അങ്ങനെ ഒന്നും ചിന്തിക്കാൻ കഴിഞ്ഞില്ല.......
വിഷമിച്ചു ഭക്ഷണം ഒന്നും കഴിക്കാതെ ഇരിക്കുന്ന എന്നെ അടുത്ത് വിളിച്ചു ഡാഡി കാര്യം ചോദിച്ചറിഞ്ഞു.... എന്നിട്ട് പറഞ്ഞു
"മോനെ... അതൊക്കെ ദൈവ നിശ്ചയം ആണ്.... മനുഷ്യർ മരിക്കുന്നതും ജനികുന്നതോക്കെ....
പക്ഷേ ഒരു കാര്യം ഓർക്കണം..... നമുക്ക് ചെയ്യാമായിരുന്ന നന്മ, അ നിമിഷം ചെയ്തില്ലെങ്കിൽ പിന്നീട് ഒരിക്കലും. അത് ചെയ്യാൻ സാധിച്ചെന്നു വരില്ല..... കുഴപ്പമില്ല .. മോൻ കൊച്ചല്ലേ... ഇനി എല്ലാരേയും സഹയിചാൽ മതി കേട്ടോ..."
ഞാൻ തലയാട്ടി........ എത്രയോ വർഷങ്ങൾ കഴിഞ്ഞു പോയി..,..
ഇന്നും ആ മുഖം ഒരു തേങ്ങലോടെ എന്റെ മനസ്സിൽ വരാറുണ്ട്..... ഇന്നും അ ഭാഗത്ത് കൂടെ പോകുമ്പോൾ.... അല്പനേരം അവിടെ നോക്കി നിൽകാറുണ്ട്......
ഇന്ന് സങ്കടങ്ങൾ കേൾക്കുമ്പോൾ...........
മറ്റുള്ളവരുടെ പ്രയാസങ്ങൾ കാണുമ്പോൾ...... അവരെ ഉള്ളറിഞ്ഞ് സഹായികുന്നെങ്കിൽ അതിന് കാരണം അ അമ്മൂമ്മ ആണ് കേട്ടോ.......
ഇനി ആരും എന്റെ കരുതൽ കുറവ് മൂലം ഇല്ലതാകരുത്..............
നമ്മുടെ മുൻപിൽ നീട്ടുന്ന കരങ്ങൾ കണ്ടില്ലെന്നു നടിക്കരുത്..... ഒരു പക്ഷേ അത് അവരുടെ ജീവന്റെ..... വില ആയാലോ.,..
4/7/20.
Comments
Post a Comment